FLASH NEWS

സ്ത്രീ സുരക്ഷ വെറും വാക്ക് : മുകേഷിന് 'സുരക്ഷയൊരുക്കി' സർക്കാർ

WEB TEAM
September 09,2024 09:43 AM IST

കൊച്ചി : കേരള സർക്കാറിൻ്റെ സ്ത്രീ സുരക്ഷാ നയം കാപട്യമെന്ന് ആക്ഷേപം.

നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും ഇടതുപക്ഷ  എം.എൽ.എയുമായ മുകേഷിന് സംരക്ഷണമൊരുക്കി യ സംസ്ഥാന സർക്കാറിനെതിരെ കടുത്ത വിമർശനം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്നു നേരത്തേതന്നെ  സിപിഎം പ്രഖ്യാപിച്ചപ്പോൾ മുകേഷിനു മുൻകൂർജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകേണ്ടെന്നാണ് സംസ്ഥാന സർക്കാറിൻ്റെ തീരുമാനം.മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകുമെന്ന കഴിഞ്ഞദിവസത്തെ തീരുമാനം പെട്ടെന്നു മാറ്റുകയായിരുന്നു.

അപ്പീലിനു നിയമസാധ്യതയില്ലെന്ന മറുപടിയോടെ ;  മുൻകൂർ ജാമ്യത്തിനെതിരെ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷനു നൽകിയ കത്ത് സർക്കാർ മടക്കി നൽകും.ഇതോടെ മുകേഷിനെതിരായ കേസ് ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം ഉയർന്നിരിക്കുന്നത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.